f
ബാലവേദി വിഭാഗം കുട്ടികൾക്കായി നടത്തിയ കവിതാസ്വാദന കളരി

താനൂർ: പൊതുജന മിത്രം വായനശാല ആൻഡ് ഗ്രന്ഥാലയം ബാലവേദി വിഭാഗം കുട്ടികൾക്കായി കവിതാസ്വാദന കളരി നടത്തി. വായനശാല പ്രസിഡന്റ് ബാലകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. സ്‌കൂൾ എച്ച്.എം പ്രകാശൻ, ബാലവേദി കോ ഓർഡിനേറ്റർ സുബിൻ, ജസീറ, കേശവൻ, ലൈബ്രേറിയൻ രജനി എന്നിവർ സംസാരിച്ചു. കുട്ടികളോട് കവിതയുടെ ആസ്വാദന തലങ്ങളെ കുറിച്ച് പ്രദീപ് താനൂർ സംവദിച്ചു. 30ഓളം കുട്ടികൾ പങ്കെടുത്തു.