മങ്കട പഞ്ചായത്ത് ഗ്രൗണ്ടിലെ ചെങ്കൽ ഖനനത്തിനെതിരെ ഡി.വൈ.എഫ്.ഐ നടത്തിയ മാർച്ച്.
പെരിന്തൽമണ്ണ: മങ്കട പഞ്ചായത്തിലെ പുളിക്കൽ പറമ്പിൽ പഞ്ചായത്ത് ഗ്രൗണ്ട് സ്വകാര്യ വ്യക്തികൾക്ക് ചെങ്കല്ല് വെട്ടാൻ നൽകിയ പഞ്ചായത്ത്', ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാർ രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് ഡി.വൈ.എഫ്.ഐ പ്രവർത്തകർ മങ്കടയിൽ പ്രതിഷേധ മാർച്ച് നടത്തി. മേഖലാ സെക്രട്ടറി അലി അക്ബർ, പാർട്ടി ലോക്കൽ സെക്രട്ടറി ഫൈസൽ മാമ്പിള്ളി, മുകുന്ദൻ, സുനിൽ എന്നിവർ സംസാരിച്ചു.