sfi
എസ്.എഫ്.ഐ സംസ്ഥാന സമ്മേളനത്തിന്റെ സ്വാഗത സംഘം ഓഫീസ് അഖിലേന്ത്യാ പ്രസിഡന്റ് വി.പി സാനു ഉദ്ഘാടനം ചെയ്യുന്നു.

പെരിന്തൽമണ്ണ: ഓരോ മനുഷ്യന്റെയും അവകാശങ്ങൾക്കും മതവിശ്വാസങ്ങൾക്കും നേരെ ബുൾഡോസർ കയറ്റുന്ന ബുൾഡോസർ രാജാണ് കേന്ദ്ര സർക്കാർ രാജ്യത്ത് നടപ്പാക്കുന്നതെന്ന് എസ്.എഫ്.ഐ അഖിലേന്ത്യാ പ്രസിഡന്റ് വി.പി സാനു പറഞ്ഞു. പെരിന്തൽമണ്ണയിൽ മേയ് 24 മുതൽ 27 വരെ നടക്കുന്ന എസ്.എഫ്.ഐ സംസ്ഥാന സമ്മേളനത്തിന്റെ സ്വാഗത സംഘം ഓഫീസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. എസ്.എഫ്.ഐ ജില്ലാ പ്രസിഡന്റ് എൻ. ആദിൽ അദ്ധ്യക്ഷനായി. സി.ഐ.ടി.യു ജില്ലാ പ്രസിഡന്റ് വി. ശശികുമാർ, ഡി.വൈ.എഫ്.ഐ ജില്ലാ പ്രസിഡന്റ് കെ. ശ്യാം പ്രസാദ്, കെ.എസ്.ടി.എ സംസ്ഥാന സെക്രട്ടറി കെ. ബദറുന്നീസ, സ്വാഗത സംഘം ട്രഷറർ ഇ. രാജേഷ്, എസ്.എഫ്.ഐ കേന്ദ്ര കമ്മിറ്റി അംഗം അഡ്വ. ടി.പി രഹ്ന സബീന, ജില്ലാ സെക്രട്ടറി എം. സജാദ് തുടങ്ങിയവർ സംസാരിച്ചു.