കോഴിക്കോട് സി.എച്ച് സെന്ററിലേക്ക് സമാഹരിച്ച തുക യൂണിയൻ ജനറൽ സെക്രട്ടറി മൂസ തൈക്കാട്ട്, മുൻസിപ്പൽ മുസ്ലിം ലീഗ് പ്രസിഡന്റ് ഇല്ലിക്കോട്ടിൽ കുഞ്ഞലവി ഹാജിക്ക് കൈമാറുന്നു.
മലപ്പുറം: അർബൻ ബാങ്ക് എംപ്ലോയീസ് ഓർഗനൈസേഷൻ (യു.ബി.ഇ.ഒ) കോട്ടയ്ക്കൽ യൂണിറ്റ്, കോട്ടയ്ക്കൽ കോ ഓപറേറ്റീവ് അർബ്ബൻ ബാങ്ക് ജീവനക്കാരിൽ നിന്ന് കോഴിക്കോട് സി.എച്ച് സെന്ററിലേക്ക് സമാഹരിച്ച 32000 രൂപ യൂണിയൻ ജനറൽ സെക്രട്ടറി മൂസ തൈക്കാട്ട്, മുൻസിപ്പൽ മുസ്ലിം ലീഗ് പ്രസിഡന്റ് ഇല്ലിക്കോട്ടിൽ കുഞ്ഞലവി ഹാജിക്ക് കൈമാറി. യൂണിയൻ പ്രസിഡന്റ് ഇസ്മായിൽ കല്ലൻ കുന്നൻ, ട്രഷറർ സഹീർ കക്കിടി, മുൻസിപ്പൽ മുസ്ലിം ലീഗ് സെക്രട്ടറി സാജിത് മങ്ങാട്ടിൽ, ബാങ്ക് ചെയർമാൻ മുക്രി അബ്ദുറഹ്മാൻ, സഹകരണ ഹോസ്പിറ്റൽ ചെയർമാൻ ചെരട ശംസുദ്ധീൻ, യൂത്ത് ലീഗ് നേതാവ് അഫ്സൽ റഹ്മാൻ, സ്റ്റാഫ് സെക്രട്ടറി ജുനൈദ് പരവക്കൽ, യൂണിയൻ ഭാരവാഹിയായ ബഷീർ കറുത്തേടത്ത് എന്നിവർ പങ്കെടുത്തു.