
തിരുർ: തെക്കൻ കുറ്റൂരിൽ മദ്രസാ വിദ്യാർത്ഥിയെ സഹപാഠിയുടെ പിതാവ് മർദ്ദിച്ചതായി പരാതി. ബുധനാഴ്ച രാവിലെ ഒമ്പത് മണിയോടെയാണ് സംഭവം. മർദ്ദനമേറ്റ വിദ്യാർത്ഥിയെ തിരൂർ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തെക്കൻകുറ്റൂർ സ്വദേശി തോട്ടുംപുറത്ത് സിദ്ദീഖിന്റെ മകൻ മിസ്ബാവുൽ ഹഖിനാണ് സഹപാഠിയുടെ പിതാവിൽ നിന്ന് മർദ്ദനമേറ്റതായി പറയുന്നത്. സഹപാഠിയുമുണ്ടായ വഴക്കിനെ തുടർന്ന് സഹപാഠിയുടെ പിതാവ് ഓട്ടോയിലെത്തി സഹോദരിമാരുടെ മുന്നിൽ വെച്ച് അക്രമിക്കുകയായിരുന്നുവെന്ന് പരാതിയിൽ പറയുന്നു. സംഭവത്തിൽ നടപടി ആവശ്യപ്പെട്ട് പിതാവ് സിദ്ദീഖ് തിരൂർ പൊലീസിൽ പരാതി നല്കി.