money

തേ​ഞ്ഞി​പ്പ​ലം: പെ​രു​വ​ള്ളൂർ ബ്ലോ​ക്ക് ത​ല കു​ടും​ബാ​രോ​ഗ്യ കേ​ന്ദ്ര​ത്തിൽ പു​തു​താ​യി കെ​ട്ടി​ടം നിർ​മ്മി​ക്കു​ന്ന​തി​ന് രണ്ട് കോ​ടി രൂ​പ​യു​ടെ ഭ​ര​ണാ​നു​മ​തി ല​ഭി​ച്ച​താ​യി പി. അബ്ദുൽ ഹ​മീ​ദ് എം.എൽ.എ അ​റി​യി​ച്ചു. നി​ല​വിൽ എം.എൽ.എ ആ​സ്​തി വി​ക​സ​ന പ​ദ്ധ​തി പ്ര​കാ​രം നേ​ര​ത്തെ ഒ​രു കോ​ടി രൂ​പ വ​ക​യി​രു​ത്തി ഭ​ര​ണാ​നു​മ​തി ല​ഭി​ച്ച കെ​ട്ടി​ട​ത്തി​ന്റെ ടെ​ണ്ടർ ന​ട​പ​ടി​കൾ പൂർ​ത്തീ​ക​രി​ച്ച് ക​രാ​റു​കാ​രൻ പ്ര​വൃ​ത്തി ആ​രം​ഭി​ക്കാ​നി​രി​ക്കു​ക​യാ​ണ്. കാ​ല​പ്പ​ഴ​ക്കം ചെ​ന്ന കെ​ട്ടി​ട​ത്തി​ന്റെ ഫി​റ്റ്​ന​സ് പ​രി​ശോ​ധി​ച്ച്​ തു​ടർ ന​ട​പ​ടി​കൾ സ്വീ​ക​രി​ക്കാൻ തി​രൂ​ര​ങ്ങാ​ടി ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് സാ​ങ്കേ​തി​ക വി​ഭാ​ഗ​ത്തി​ന് മെ​ഡി​ക്കൽ ഓ​ഫീ​സർ ക​ത്ത് നൽ​കി​യി​ട്ടു​ണ്ട്.
അ​നു​മ​തി ല​ഭി​ക്കു​ന്ന മു​റ​ക്ക് മാ​ത്രമേ പ്ര​സ്​തു​ത കെ​ട്ടി​ട​വും പു​തു​താ​യി ഭ​ര​ണാ​നു​മ​തി ല​ഭി​ച്ച കെ​ട്ടി​ട നിർ​മ്മാ​ണ​വും ആ​രം​ഭി​ക്കാ​നാ​വൂ. അ​തേ സ​മ​യം എം.എൽ.എ ആ​സ്​തി വി​ക​സ​ന ഫ​ണ്ടിൽ നി​ന്നും 1.87 കോ​ടി രൂ​പ വ​ക​യി​രു​ത്തി നിർ​മ്മി​ക്കു​ന്ന ഫ്രീ ഫാ​ബ് കെ​ട്ടി​ടം അ​ടു​ത്ത മാ​സം നിർ​മ്മാ​ണ​മാ​രം​ഭി​ക്കും. കാ​ല​പ്പ​ഴ​ക്ക​ത്താൽ ഉ​പ​യോ​ഗ​ശൂ​ന്യ​മാ​യ കെ​ട്ടി​ടം പൊ​ളി​ച്ചാ​ണ് പ്ര​സ്​തു​ത ഐ​സൊ​ലേ​ഷൻ വാർ​ഡ് നിർ​മ്മി​ക്കു​ന്ന​ത്. നിർ​മ്മാ​ണ ചു​മ​ത​ല തൃ​ശൂർ ലേ​ബർ കോൺ​ട്രാ​ക്ട് സൊ​സൈ​റ്റി​ക്കാ​ണ് നൽ​കി​യ​ത്.