ഊർങ്ങാട്ടിരി: ഊർങ്ങാട്ടിരി പഞ്ചായത്ത് കുടുംബശ്രീ സി.ഡി.എസിന്റെ വിവിധ പദ്ധതികൾക്കായി ജില്ലാ മിഷൻ അനുവദിച്ച സാമ്പത്തിക സഹായവിതരണത്തിന്റെ ഉദ് ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജിഷ വാസു നിർവഹിച്ചു. കൊവിഡ് മഹാമാരികൊണ്ട് പ്രതിസന്ധിയിലായ സംരംഭങ്ങളെ പുനരുജ്ജീവിക്കുന്നതിനായി നൽകുന്ന സംരംഭ റിസിലിയൻസ് ഫണ്ടായ 3,66,312 രൂപയും പ്രവാസി ഭദ്രതാ ലോൺ തുകയുടെ ആദ്യ ഗഡുവായ 100000 ലക്ഷവും സ്‌പെഷൽ അയൽക്കൂട്ട കോർപസ് ഫണ്ടായ 30000, ജെ.എൽ.ജി ഗ്രൂപ്പുകൾക്ക് ലോൺ സബ്സിഡി തുകയായ 15633 രൂപ, ആർ.കെ.എൽ.എസ് ലോൺ സബ്സിഡി തുകയായ 9711 രൂപ അടക്കം 5,21,656രൂപയുടെ ആനുകൂല്യങ്ങളാണ് വിതരണം ചെയ്തത്.
ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷിജോ ആന്റണി, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ ഹസ്നത്ത് കുഞ്ഞാണി, മുഹമ്മദ് കുട്ടി, കുടുംബശ്രീ വനിതാ ജന പ്രതിനിധികൾ, സി.ഡി.എസ് ചെയർപേഴ്സൺ ജസീല തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.