
തിരുർ: വണ്ടിപ്പേട്ടയിലെ സ്റ്റേഷനറി ഉത്പന്നങ്ങൾ മൊത്തവ്യാപാരം നടത്തുന്ന കടയിൽ നിന്നും ലക്ഷങ്ങൾ വിലമതിക്കുന്ന ഹാൻസ് ഉൾപ്പെടെയുള്ള ലഹരി ഉത്പന്നങ്ങൾ തിരൂർ പൊലീസ് പിടികൂടി. കൈമലശ്ശേരി സ്വദേശി ഷെരീഫിന്റെ ഷെഫീഖ് സ്റ്റോറിൽ നിന്നാണ് ഇവ പിടികൂടിയത്. തിരൂർ ഏഴൂർ സ്വദേശി കാവുങ്ങൽ അസ്‌കർ അലി, തിരുനാവായ എടക്കുളം സ്വദേശി പാലക്കുന്നത്ത് ഹസൻകുട്ടി എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു. തിരൂർ സി.ഐ ജിജോയുടെ നേതൃത്വത്തിൽ എസ്.ഐ അബ്ദുൽ ജലീൽ കറുത്തേടത്ത്, സീനിയർ സിവിൽ പൊലീസ് ഓഫീസർമാരായ അജയൻ മുഹമ്മദ്കുട്ടി, സിവിൽ പൊലീസ് ഓഫീസർമാരായ
ഷിജിത്ത്, ഉണ്ണിക്കുട്ടൻ, അരുൺ എന്നിവരടങ്ങിയ സംഘമാണ് ലഹരി ഉത്പന്നങ്ങൾ പിടികൂടിയത്.