വളാഞ്ചേരി: കരേക്കാട് റോഡിനോട് ചേർന്ന് തിണ്ടലത്തിന് സമീപം പ്രവർത്തിക്കുന്ന വളം നിർമാണ ശാലയ്ക്ക് തീപിടിച്ചു. സൗത്ത് മലബാർ കമ്പനിയിലാണ് വെള്ളിയാഴ്ച രാത്രി 10.30 ഓടെ തീപിടിത്തമുണ്ടായത്. സ്ഥാപനത്തിൽ നിന്നും തീ ഉയരുന്നത് ശ്രദ്ധയിൽപ്പെട്ട നാട്ടുകാർ തീ അണക്കാൻ ആരംഭിക്കുകയും ഫയർഫോഴ്സിനെ വിവരമറിയിക്കുകയായിരുന്നു. പെരിന്തൽമണ്ണയിൽ നിന്നും ഫയർഫോഴ്സ് യൂണിറ്റെത്തിയാണ് തീ പൂർണമായും നിയന്ത്രണവിധേയമാക്കിയത്. വളാഞ്ചേരി പൊലീസും സ്ഥലത്ത് എത്തി. ഷോർട്ട് സർക്യൂട്ടാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക വിവരം. സ്ഥാപനത്തിന് ലൈസൻസ് പുതുക്കി നൽകിയിട്ടില്ലെന്ന് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഹസീന ഇബ്രാഹിം പറഞ്ഞു.