കോട്ടക്കൽ: മുനിസിപ്പൽ വഴിയോരക്കച്ചവട തൊഴിലാളി യൂണിയൻ എസ്.ടി.യു മെമ്പർഷിപ്പ് കാമ്പയിനും പെരുന്നാൾ കിറ്റ് വിതരണവും എസ്.ടി.യു ദേശീയ പ്രസിഡന്റ് അഡ്വ. എം. റഹ്മത്തുള്ള ഉദ്ഘാടനം ചെയ്തു. യൂണിയൻ മെമ്പർമാർക്കുള്ള തിരിച്ചറിയൽ കാർഡ് വിതരണം മുസ്ലിം ലീഗ് മുൻസിപ്പൽ ജനറൽ സെക്രട്ടറി സാജിദ് മങ്ങാട്ടിൽ വിതരണം ചെയ്തു. മുൻസിപ്പൽ എസ്.ടീ.യു പ്രസിഡന്റ് ജുനൈദ് പരവക്കൽ അദ്ധ്യക്ഷനായിരുന്നു. അടു വന്നി മുഹമ്മദ്, അയ്യൂബ് വടക്കൻ, സലീം കരിമ്പനക്കൽ, മൊയ്തീൻ മച്ചിഞ്ചേരി, അറക്കൽ റസാക്ക് തുടങ്ങിയവർ സംസാരിച്ചു.