
പാലക്കാട്: ജില്ല ക്ഷീര കർഷക സംഗമത്തിന്റെ ഭാഗമായി കോഴിപ്പാറ അഹല്യ കാമ്പെസിൽ വിവിധ പരിപാടികൾ സംഘടിപ്പിച്ചു. ക്ഷീരസരണി ക്ഷീരവികസന സെമിനാർ, ക്ഷീര കർഷകരും വിവിധ മേഖലകളിലെ വിദഗ്‌ദരുമായുള്ള ആശയ വിനിമയ പരിപാടിയായ അന്യോന്യം, ക്ഷീരസംഘം ജീവനക്കാർക്കുള്ള വ്യക്തിത്വ വികസന പരിപാടിയായ ക്ഷീരദർശനം, കർഷകരുടെയും ജീവനക്കാരുടെയും കലാപരിപാടികൾ ഉൾക്കൊള്ളിച്ചുകൊണ്ടുള്ള പാൽനിലാവ് കലാസന്ധ്യ എന്നിവയാണ് ഇന്നലെ നടന്നത്. വിപുലമായ ഡെയറി എക്സ്പോയായ ക്ഷീരദ്യുതി സംഘടിപ്പിച്ചു. ചിറ്റൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. വി.മുരുകദാസ് ഉദ്ഘാടനം ചെയ്തു. ചിറ്റൂർ ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എം.കെ.മണികുമാർ അദ്ധ്യക്ഷത വഹിച്ചു. ചിറ്റൂർ ക്ഷീരവികസന ഓഫീസർ എം.എസ്.അഫ്സ, കോഴിപാറ ക്ഷീരസംഘം പ്രസിഡന്റ് എസ്.ദേവസഹായം, കോഴിപാറ ക്ഷീരസംഘം ഡയറക്ടർ എസ്.ജോൺ എന്നിവർ പങ്കെടുത്തു. ക്ഷീരസരണി ക്ഷീരവികസന സെമിനാറിന്റെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ബിനുമോൾ നിർവഹിച്ചു. അഡ്വ. വി.മുരുകദാസ് അദ്ധ്യക്ഷത വഹിച്ചു.