returment

ശ്രീകൃഷ്ണപുരം: എളമ്പുലാശ്ശേരി കെ.എ.യു.പി സ്‌കൂളിന്റെ വാർഷികവും വിരമിക്കുന്ന അദ്ധ്യാപിക ലീലയ്ക്കുള്ള യാത്രയയപ്പും ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സുനിത ജോസഫ് ഉദ്ഘാടനം ചെയ്തു. കരിമ്പുഴ പഞ്ചായത്ത് പ്രസിഡന്റ് ഉമ്മർ കുന്നത്ത് അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് രജിത, പി.ഹരിഗോവിന്ദൻ,പി.എം.നാരായണൻ, സി എസ് ശോഭ,ബ്ലോക്ക് പഞ്ചായത്ത് അംഗം ഷീബ പാട്ടത്തൊടി,പഞ്ചായത്ത് അംഗങ്ങളായ ഷൗക്കത്ത് കെ കെ, സി.രുഗ്മിണി തുടങ്ങിയവർ സംസാരിച്ചു.കുട്ടികൾ വിവിധ കലാപരിപാടികൾ അവതരിപ്പിച്ചു.

എളമ്പുലാശ്ശേരി കെ.എ.യു.പി സ്‌കൂളിന്റെ വാർഷികവും വിരമിക്കുന്ന അദ്ധ്യാപിക ലീലയ്ക്കുള്ള യാത്രയയപ്പും ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സുനിത ജോസഫ് ഉദ്ഘാടനം ചെയുന്നു