
പാലക്കാട്: സംസ്ഥാന കായികവകുപ്പ് വിവിധ ജില്ലകളിലുള്ള സ്‌പോർട്ട്സ് അക്കാഡമിയിലെ പാലക്കാട് ജില്ലയിലുള്ള 77 ഓളം കായികതാരങ്ങൾക്കുള്ള പോഷകാഹാര കിറ്റ് ജില്ലാ സ്‌പോർട്സ് കൗൺസിൽ പ്രസിഡന്റ് കെ. പ്രേംകുമാർ എം.എൽ.എ വിതരണം ചെയ്തു. സംസ്ഥാന സ്‌പോർട്സ് കൗൺസിൽ മെമ്പർ എം. രാമചന്ദ്രൻ , എക്സിക്ക്യുട്ടീവ് അംഗം ടി.കെ. ഹെൻട്രി , ജില്ലാ സ്‌പോർട്സ് ഓഫീസർ എം. കെ. ആനന്ദം എന്നിവർ പങ്കെടുത്തു.
കായികതാരങ്ങൾക്കുള്ള പോഷകാഹാര കിറ്റ് ജില്ലാ സ്‌പോർട്സ് കൗൺസിൽ പ്രസിഡന്റ് കെ. പ്രേംകുമാർ എം.എൽ.എ വിതരണം ചെയ്യുന്നു.
യാത്രയയപ്പ് നൽകി
പാലക്കാട്: സർവീസിൽ നിന്ന് വിരമിക്കുന്ന പാലക്കാട് ജില്ലാ സ്‌പോർട്സ് കൗൺസിൽ സെക്രട്ടറി ബിജു ഗ്രിഗറിക്ക് സ്‌പോർട്സ് കൗൺസിൽ യാത്രയയപ്പ് നൽകി. കൗൺസിൽ പ്രസിഡന്റ് പ്രേംകുമാർ എം.എൽ.എ. ഉപഹാരവും പൊന്നാടയും നൽകി. വൈസ് പ്രസിഡന്റ് സി. എം. ഹരിദാസ് അദ്ധ്യക്ഷനായി. എക്സിക്യുട്ടീവ് കമ്മിറ്റി മെമ്പർമാരായ കെ പി ജയപ്രകാശ്, ടി.കെ.ഹെൻട്രി,ഡോ. പി.സി. ഏലിയാമ്മ, എ. തുളസീദാസ്, പി.കെ.രാജീവ്, മാധവദാസ് തുടങ്ങിയവർ സംസാരിച്ചു.