prakadanam

പാലക്കാട്: കേരള ഹോട്ടൽ ആൻഡ് റെസ്‌റ്റോറന്റ് അസോസിയേഷൻ പാലക്കാട് മേഖലാ കമ്മിറ്റി പാചക വാതക വിലവർദ്ധനവിനെതിരെ പ്രതിഷേധ പ്രകടനം നടത്തി. കോട്ടമൈതാനത്ത് നിന്നാരംഭിച്ച മാർച്ച് സ്‌റ്റേഡിയം ബസ് സ്റ്റാൻഡിൽ സമാപിച്ചു. സംസ്ഥാന ട്രഷറർ എൻ.എം.ആർ.റസാഖ് ഉദ്ഘാടനം ചെയ്തു. മേഖല പ്രസിഡന്റ് പി.നടരാജൻ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ വർക്കിംഗ് പ്രസിഡന്റ് കെ.പി.ജയപ്രകാശ്, കെ.എം.ഷാജി, എ.ജബ്ബാറലി, കെ.എം.രാജൻ, എ.മുഹമ്മദ് റാഫി, പി.വി.മോഹൻദാസ് എന്നിവർ പങ്കെടുത്തു.