
ചെർപ്പുളശ്ശേരി: മുളയൻകാവ് ഭഗവതി ക്ഷേത്രത്തിലെ കൗളാചാര സ്ഥാനമുള്ള താലപ്പൊലി കണ്ടം നവീകരിച്ച് സമർപ്പണം നടത്തി.ക്ഷേത്രം മേൽശാന്തി ജാലമന ഗിരീഷ് എമ്പ്രാന്തിരി ഭദ്രദീപം തെളിയിച്ചു. മലബാർ ദേവസ്വം ബോർഡ് അസിസ്റ്റന്റ് കമ്മിഷണർ കെ.സതീഷ് ഉദ്ഘാടനം നിർവഹിച്ചു.ക്ഷേത്രം ട്രസ്റ്റി ബോർഡ് ചെയർമാൻ സി.രാജൻ അദ്ധ്യക്ഷനായി. ക്ഷേത്രം എക്സിക്യുട്ടീവ് ഓഫീസർ രത്മേഷ്.ആർ, എ.രാജേഷ്, അമ്മത്തൊടി രാധാകൃഷ്ണൻ, ഇ.ഹരിദാസൻ പങ്കെടുത്തു.