darna

കുഴൽമന്ദം: കേരള ഹോട്ടൽ ആൻഡ് റസ്‌റ്റോറന്റ് അസോസിയേഷൻ(കെ.എച്ച്.ആർ.എ) കുഴൽമന്ദം യൂണിറ്റ് കുഴൽമന്ദം പോസ്റ്റ് ഓഫീസ് മുന്നിൽ നടത്തിയ ധർണ സംസ്ഥാന ട്രഷറർ എൻ.എം.ആർ.റസാഖ് ഉദ്ഘാടനം ചെയ്തു. എം.കുഞ്ചപ്പൻ അദ്ധ്യക്ഷ വഹിച്ചു. കെ.എം.ഷാജി, എം.മുരുകൻ, ഷാജഖാൻ എന്നിവർ പങ്കെടുത്തു. കേന്ദ്ര സംസ്ഥാന സർക്കാരുടെ തെറ്റായ നിലപാടിനെതിരെ അവശ്യസാധനങ്ങളുടെ വിലനിയന്ത്രിക്കുക, ഗ്യാസ്, പെട്രോൾ ഉല്പന്നങ്ങൾ തുടങ്ങി നിത്യോപയോഗ സാധനങ്ങളുടെ വില നിയന്ത്രിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു ധർണ.