
മണ്ണാർക്കാട്: താലൂക്ക് ആശുപത്രിയിലെ രോഗികൾക്കും സഹായികൾക്കുമായി പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളുടെ പേരിൽ മണ്ണാർക്കാട് നിയോജക മണ്ഡലം യൂത്ത് ലീഗ് കമ്മിറ്റി സംഘടിപ്പിക്കുന്ന സ്‌നേഹ ഇഫ്താറിന് തുടക്കമായി. നോമ്പുതുറക്കാവശ്യമായ വിഭവങ്ങൾ വൈകീട്ട് അഞ്ചിന് വിതരണം ചെയ്യും. താലൂക്ക് ആശുപത്രിയിൽ നടന്ന സ്‌നേഹ ഇഫ്താർ അഡ്വ. എൻ.ഷംസുദ്ദീൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. യൂത്ത് ലീഗ് നിയോജക മണ്ഡലം പ്രസിഡന്റ് ഷമീർ പഴേരി അദ്ധ്യക്ഷത വഹിച്ചു. ഹോസ്പിറ്റൽ പി.ആർ.ഒ ട്വിൻസ്, ഡോ. സുമേഷ്, ടി.എ.സിദ്ധീഖ്, കല്ലടി ബക്കർ, ഫായിദ ബഷീർ എന്നിവർ പങ്കെടുത്തു.