room

കൊല്ലങ്കോട്: പ്രളയം, മഴക്കെടുതി എന്നീ ദുരിതങ്ങൾ അനുഭവിക്കുന്ന പ്രദേശവാസികളായ ജനങ്ങളുടെ സുരക്ഷക്കായി സംസ്ഥാന സർക്കാർ ആവിഷ്‌കരിച്ച് നടപ്പാക്കുന്ന റൂം ഫോർ പദ്ധതി ആലമ്പള്ളത്ത് വെച്ച് കെ.ബാബു എം.എൽ.എ ഉദ്ഘാടനം ചെയ്തു. വടവന്നൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.എസ് .സക്കീർ ഹുസൈൻ അദ്ധ്യക്ഷത വഹിച്ചു. കൊല്ലങ്കോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.സത്യപാൽ, ഇറിഗേഷൻ അസിസ്റ്റന്റ് എക്സിക്യുട്ടീവ് എൻജിനീയർ സുമൻ, അസിസ്റ്റന്റ് എൻജിനീയർ റോണി ജോയ തുടങ്ങിയവർ സംസാരിച്ചു.

റൂം ഫോർ റിവർ പദ്ധതി ഗായത്രാപ്പുഴയിൽ ആലമ്പള്ളത്ത് വെച്ച് കെ.ബാബു എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു.