arrest

കൊല്ലങ്കോട്: മോഷ്ടിച്ച ബൈക്കിൽ കറങ്ങിനടന്നത് വീടുകളിലും അമ്പലങ്ങളിലും കവർച്ച നടത്തിയ പ്രതികൾ പിടിയിൽ. കുഴൽമന്ദം കുത്തന്നൂർ പള്ളിമുക്ക് വീട്ടിൽ അബ്ദുറഹ്മാൻ (32), നെന്മാറ അയിലൂർ പൂളയ്ക്കൽ പറമ്പ് ജലീൽ (36) എന്നിവരാണ് പിടിയിലായത്. വിവിധ കേസുകളിൽ ഉൾപ്പെട്ട് ജാമ്യത്തിലിറങ്ങിയ ഇരുവരും മോഷണം തുടരുകയായിരുന്നു. കൊല്ലങ്കോട് സി.ഐ വിപിൻദാസിന്റെ നേതൃത്വത്തിൽ നടത്തിയ വാഹന പരിശോധനയിലാണ് ഇന്നലെ പുലർച്ചെ പ്രതികൾ പിടിയിലായത്. പൊലീസിനെ കണ്ട് ബൈക്ക് വെട്ടിച്ച് രക്ഷപ്പെടുന്നതിനിടെയാണ് മോഷ്ടാക്കാളെ പിടികൂടിയത്. മോഷ്ടിച്ച ബൈക്കിൽ വ്യാജനമ്പർ ഉപയോഗിച്ചാണ് വീണ്ടും കവർച്ചയ്ക്ക് ഇറങ്ങുന്നത്. ഇവരുടെ കൈയ്യിൽ നിന്നും മോഷണത്തിന് ഉപയോഗിക്കന്ന സാമഗ്രികളും കണ്ടെത്തി. അമ്പലങ്ങൾ, പള്ളികൾ, കടകൾ, വീടുകൾ കേന്ദ്രീകരിച്ചാണ് പ്രധാനമായും മോഷണം നടത്തുന്നത്. എസ്.സി.പി.ഒ ആർ.രതീഷ്, സി.പി.ഒമാരായ അക്ബർ, എസ്.ജിജോ, മനോജ്‌, ഹോം ഗാർഡ് സുധീഷ് കുമാർ എന്നിവർ അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു.