
ചിറ്റൂർ: സംസ്ഥാനത്ത് കെ റെയിൽ പദ്ധതി ഉപേക്ഷിക്കണമെന്നാവശ്യപ്പെട്ട് ബി.ജെ.പി കൊഴിഞ്ഞാമ്പാറ പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ പദയാത്ര നടത്തി. പഴനിയാർപാളയത്ത് നിന്നാരംഭിച്ച പദയാത്ര മണ്ഡലം പ്രസിഡന്റ് കെ.ശ്രീകുമാർ ഉദ്ഘാടനം ചെയ്തു. കൊഴിഞ്ഞാമ്പാറ ബസ്സ് സ്റ്റാൻഡ് പരിസരത്ത് നടന്ന സമാപനയോഗത്തിന്റെ ഉദ്ഘാടനം യുവമോർച്ച ജില്ലാ പ്രസിഡന്റ് പ്രശാന്ത് ശിവൻ നിർവഹിച്ചു . ജാഥാ ക്യാപ്റ്റൻ പി. വിജിത്രൻ അദ്ധ്യക്ഷനായി, ബി.ജെ.പി മണ്ഡലം പ്രസിഡന്റ് കെ.ശ്രീകുമാർ, എ.കെ.മോഹൻദാസ്, എം.ബാലകൃഷ്ണൻ, എ.പ്രഭാകരൻ, ആർ.ജഗദീഷ്, സി.സുനിൽകുമാർ എന്നിവർ സംസാരിച്ചു.