arike

മണ്ണാർക്കാട്: നഗരസഭ ഗവ.ആയൂർവേദ ഡിസ്‌പെൻസറിയിലൂടെ നടപ്പിലാക്കുന്ന ആയൂർവേദ പാലിയേറ്റീവ് പരിരക്ഷാ പദ്ധതി ആരംഭിച്ചു. നഗരസഭാ പരിധിയിലെ 60 വയസ് തികഞ്ഞ പാലിയേറ്റീവ് പദ്ധതിയിൽ രജിസ്റ്റർ ചെയ്തവർക്കാണ് ചികിത്സ ലഭ്യമാക്കുക.
രാവിലെ 11 മണിക്ക് മുക്കണ്ണത്തെ നെച്ചുള്ളിപ്പടിയിലെ കാളിക്ക് വീട്ടിലെത്തി ഔഷധങ്ങൾ നൽകിക്കൊണ്ട് നഗരസഭാ ചെയർമാൻ മുഹമ്മദ് ബഷീർ അരികെ പദ്ധതിയുടെ ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ വൈസ് ചെയർപേഴ്സൺ പ്രസീദാ, കൗൺസിലർമാരായ ഷഫീക് റഹ്മാൻ, ഹംസ കുറുവണ്ണ, മാസിത സത്താർ തുടങ്ങിയവർ സംസാരിച്ചു.