hospital

ചെർപ്പുളശ്ശേരി: ഇന്നലെ വൈകീട്ട് ഉണ്ടായ ശക്തമായ കാറ്റിലും മഴയിലും വെള്ളിനേഴി കുടുംബാരോഗ്യ കേന്ദ്രത്തിന്റെ മേൽക്കൂര തകർന്നു. ഡോക്ടർ ക്യാബിനിന്റെ ഷീറ്റിട്ട മേൽക്കൂരയാണ് പൂർണമായും തകർന്നത്. അകത്തുണ്ടായിരുന്ന കമ്പ്യൂട്ടറുകളും മറ്റ് രേഖകളും വൈള്ളം നനഞ്ഞ് നശിച്ചു. ആളപായമില്ല. അടുത്തിടെയാണ് കുടുംബാരോഗ്യ കേന്ദ്രത്തിന് ഐ.എസ്.ഒ പദവി ലഭിച്ചത്. ലക്ഷങ്ങളുടെ നാശനഷ്ടമുണ്ടായതായി ആശുപത്രി അധികൃതർ പറഞ്ഞു.

വെള്ളിനേഴി കുടുംബാരോഗ്യ കേന്ദ്രത്തിന്റെ മേൽക്കൂര കാറ്റിൽ തകർന്ന നിലയിൽ