
കടമ്പഴിപ്പുറം: പുലാപ്പറ്റ വെസ്റ്റ് എ.എൽ.പി സ്കൂളിന്റെ വാർഷികാഘോഷവും എൽ.എസ്.എസ് നേടിയ വിദ്യാർത്ഥികൾക്കുള്ള അനുമോദന യോഗവും സെൻട്രൽ യു.പി സ്കൂൾ പ്രധാനാദ്ധ്യാപകൻ സി.സുരേഷ് ഉദ്ഘാടനം ചെയ്തു.
വാർഡ് മെമ്പർ എം.വിനോദ് കുമാർ അദ്ധ്യക്ഷത വഹിച്ചു. പ്രധാനാദ്ധ്യാപിക ജ്യോതി, ടി.രാജേഷ്, ടി.സിനി, സി.ആർ.പുരുഷോത്തമൻ, മുരളീകൃഷ്ണൻ സംസാരിച്ചു.
മികച്ച പ്രകടനം കാഴ്ചവച്ച കുട്ടികൾക്ക് എൻഡോവ്മെന്റുകൾ വിതരണം ചെയ്തു.