
ചിറ്റൂർ: പെരുമാട്ടി പഞ്ചായത്ത് കുടുംബശ്രീ സി.ഡി.എസിന് സംസ്ഥാന പിന്നാക്കവിഭാഗ വികസന കോർപറേഷൻ മുഖേന അനുവദിച്ച മൈക്രോ ക്രെഡിറ്റ് വായ്പ വിതരണത്തിന്റെ ഉദ്ഘാടനം മന്ത്രി കെ.കൃഷ്ണൻകുട്ടി നിർവഹിച്ചു. 18 അയൽക്കൂട്ടങ്ങളിൽ 185 അംഗങ്ങൾക്കായി 10670000 രൂപയാണ് വായ്പയായി നൽകിയത്. അയൽക്കൂട്ടം നാല് ശതമാനം പലിശ നിരക്കിൽ സി.ഡി.എസിൽ തിരിച്ചടക്കുകയും സി.ഡി.എസ് മൂന്ന് ശതമാനം പലിശ നിരക്കിൽ കോർപറേഷനിൽ തിരിച്ചടക്കുകയും ചെയ്യും. പഞ്ചായത്ത് പ്രസിഡന്റ് റിഷ പ്രേംകുമാർ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് മെമ്പർ മാധുരി പത്മനാഭൻ മുഖ്യാതിഥിയായി. അനിറ്റ് ജോസ് പദ്ധതി വിശദീകരണം നടത്തി. വൈസ് പ്രസിഡന്റ് കൃഷ്ണകുമാർ, സി.ഡി.എസ് ചെയർപേഴ്സൺ അംബിക എന്നിവർ പങ്കെടുത്തു.