drinking-water

പാലക്കാട്: നെന്മാറ ടൗൺ, വിത്തനശ്ശേരി, വല്ലങ്ങി, ചൊട്ടിപ്പാറ, അയിലൂർ, പാലമൊക്ക് എന്നീ പ്രദേശങ്ങിൽ കുടിവെള്ള ക്ഷാമം അടിയന്തരമായി പരിഹരിക്കണമെന്ന് നെന്മാറ ബ്ലോക്ക് കോൺഗ്രസ് കൺവെൻഷൻ ആവശ്യപ്പെട്ടു. വെള്ളം എത്താത്ത പ്രദേശങ്ങളിൽ ടാങ്കർ ലോറിയിൽ വെള്ളം എത്തിക്കാനുള്ള നടപടികൾ സ്വീകരിക്കണമെന്നും, നെന്മാറയിലെ പ്രവർത്തനരഹിതമായ പമ്പ് ഹൗസുകൾ എത്രയും വേഗം പ്രവർത്തനക്ഷമമാക്കണമെന്നും കൺവെൻഷൻ ആവശ്യപ്പെട്ടു.

കെ.പി.സി.സി.ജനറൽ സെക്രട്ടറി പ്രഫസർ.കെ.എ. തുളസി ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് കെ.വി.ഗോപാലകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. ഡി.സി.സി ജനറൽ സെക്രട്ടറി കെ.ജി.എൽദോ, മണ്ഡലം കോൺഗ്രസ് പ്രസിഡന്റുമാരായ എ.ശിവരാമൻ തുടങ്ങിയവർ പ്രസംഗിച്ചു.