
കൊല്ലങ്കോട്: പല്ലാവൂർ ഗവ. എൽ.പി സ്‌കൂളിൽ ഒന്നാം ക്ലാസിലേക്കുള്ള പ്രവേശനോത്സവും എൽ.എസ്.എസ് വിജയികൾക്കുള്ള അനുമോദനവും നെന്മാറ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി.ലീലാമണി ഉദ്ഘാടനം ചെയ്തു. എസ്.എം.സി ചെയർമാൻ എ.ഹാറൂൺ അദ്ധ്യക്ഷത വഹിച്ചു. പഞ്ചായത്ത് മെമ്പർമാരായ എ.സജില, ഡി.മനുപ്രസാദ്, കെ.വിജയലക്ഷ്മി, എസ്.ജയ, ടി.ഇ.ഷൈമ, പി.യു.കേശവദാസ്, ബി.ഗീത സംസാരിച്ചു. 25 എൽ.എസ്.എസ് വിജയികൾക്കാണ് മൊമെന്റോയും സ്‌കോളർഷിപ്പ് തുകയും വിതരണം ചെയ്തത്.