drama

പാലക്കാട്: കെ റെയിൽ പദ്ധതിയുടെ പേരിൽ പിറന്ന മണ്ണും തലചായ്ക്കുന്ന കൂരയും നഷ്ടപ്പെടുന്ന സാധാരണക്കാരന്റെ ആശങ്കകളും വേദനയും പങ്കുവച്ച് 'തീവണ്ടി' എന്ന നാടകം അരങ്ങേറി. 'കെ റെയിൽ വേഗതയല്ല, വേദനയാണ് ' എന്ന മുദ്രാവാക്യമുയർത്തി കെ.പി.സി.സി കലാസാംസ്‌കാരിക വിഭാഗം സംസ്‌കാര സാഹിതി സംസ്ഥാന വ്യാപകമായി സംഘടിപ്പിക്കുന്ന സാംസ്‌കാരിക പ്രതിരോധത്തിന്റെ ഭാഗമായി പാലക്കാട് ജില്ലാ കമ്മിറ്റിയാണ് നാടകം തെരുവരങ്ങിലെത്തിച്ചത്. 14 അംഗ സംഘമാണ് നാടകം അവതരിപ്പിക്കുന്നത്. കളക്ടറേറ്റിന് മുന്നിൽ അവതരിപ്പിച്ച നാടകാവതരണം ഡി.സി.സി പ്രസിഡന്റ് എ.തങ്കപ്പൻ ഉദ്ഘാടനം ചെയ്തു. സാഹിതി ജില്ലാ ചെയർമാൻ ബോബൻ മാട്ടുമന്ത അദ്ധ്യക്ഷത വഹിച്ചു. ഡി.സി.സി വൈസ് പ്രസിഡന്റ് സുമേഷ് അച്യുതൻ, എ.രാമദാസ്, പ്രേംനവാസ്, പി.എസ്.സന്ധ്യ എന്നിവർ പങ്കെടുത്തു.