
ചിറ്റൂർ: 'ഞങ്ങളും കൃഷിയിലേക്ക് ' എന്ന പദ്ധതിയുടെ പെരുമാട്ടി പഞ്ചായത്തുതല ഉദ്ഘാടനം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് റിഷ പ്രേംകുമാർ നിർവ്വഹിച്ചു. സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ഷീബ രാധാകൃഷ്ണൻ അദ്ധ്യക്ഷയായി. പെരുമാട്ടി കൃഷി ഓഫീസർ ശ്രീദൂ പദ്ധതി വിശദീകരണം നടത്തി. വൈസ് പ്രസിഡന്റ് കൃഷ്ണകുമാർ, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ഉഷാ നന്ദിനി, വിനോദ് ബാബു, സജീഷ്, എ.ഡി.സി അംഗങ്ങൾ, പാടശേഖര സമിതി ഭാരവാഹികൾ തുടങ്ങിയവർ പങ്കെടുത്തു.
ഞങ്ങളും കൃഷിയിലേക്ക് പദ്ധതിയുടെ പെരുമാട്ടി പഞ്ചായത്ത്തല ഉദ്ഘാടനം പ്രസിഡന്റ് റിഷ പ്രേംകുമാർ നിർവ്വഹിക്കുന്നു.