obit
രമണിഭായ്

പാലക്കാട്: പാലക്കാട് നഗരസഭ മുൻ അദ്ധ്യക്ഷ പി.എ.രമണിഭായ് (70) നിര്യാതയായി. മൂത്താന്തറ കർണ്ണകിയമ്മൻ ഹൈസ്‌കൂൾ അദ്ധ്യാപികയായിരുന്നു. ഭർത്താവ്: പരേതനായ വി.എ.രാമചന്ദ്രൻ നായർ. മക്കൾ: ദീപക്, ദീപിക. മരുമക്കൾ: ശൈലജ,ശ്രീനാഥ്. ഇന്ന് രാവിലെ എട്ടിന് പാലക്കാട് നഗരസഭയിലെ പൊതുദർശനത്തിന് ശേഷം ഒമ്പതിന് ചന്ദ്രനഗർ വൈദ്യുതി ശ്മശാനത്തിൽ സംസ്‌കരിക്കും. ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിൽ ഗവേണിംഗ് ബോർഡ് അംഗം, ഓയിസ്‌ക ഇന്റർനാഷണൽ, ടാപ്പ് നാടക വേദി, മദ്യവർജ്ജന സമിതി, റീഡ് ചാരിറ്റബിൾ ട്രസ്റ്റ്, ചിറകുകൾ, നവരംഗ്, സ്വരലയ, ആലോചന സാഹിത്യ വേദി, ഇന്നർവീൽ, സംസ്‌കാര സാഹിതി, മഹിള കോൺഗ്രസ് സംസ്ഥാന സെക്രട്ടറി, കേരള എനർജി മാനേജ്‌മെന്റ് കമ്മിറ്റി, കാർഷിക സർവ്വകലാശാല സിൻഡിക്കേറ്റ് അംഗം, ദേവാശ്രയം, കാരുണ്യ, ടൗൺ സ്‌ക്വയർ വനിത വിഭാഗം, തപസ്യ, പാലക്കാട് റൂറൽ കോ ഓപ്പറേറ്റീവ് സൊസൈറ്റി ഡയറക്ട് ബോർഡ് അംഗം തുടങ്ങിയ സംഘടനകളെ പ്രതിനിധികരിച്ചിട്ടുണ്ട്.