
കൊല്ലങ്കോട്: ശരീരത്തിൽ സ്വയം പെട്രോൾ ഒഴിച്ച് തീകൊളുത്തി പൊള്ളലേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. തേങ്കുറുശ്ശി മാനാംകുളമ്പ് കൊളക്കപ്പാടം വീട്ടിൽ രമേശാണ് (36) ചികിത്സയിലിരിക്കെ തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽവെച്ച് കഴിഞ്ഞ ദിവസം മരിച്ചത്. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനുശേഷം സംസ്‌കരിച്ചു. കൊടുവായൂർ എത്തനൂർ കല്ലങ്കാട്ടിലെ ഭാര്യവീട്ടിൽ നിന്നാണ് ഏപ്രിൽ ഏഴിന് രാത്രി പെട്രോൾ ഒഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. കുപ്പിയിലാക്കി കൊണ്ടുവന്ന പെട്രോൾ ഒഴിച്ച് തീ കത്തിക്കാൻ ശ്രമിച്ചപ്പോൾ ഭാര്യ ഷീബ വെള്ളമൊഴിച്ച് രക്ഷിച്ചു. അല്പസമയം കഴിഞ്ഞ് വീണ്ടും കൂടുതൽ പെട്രോൾ ഒഴിച്ച് വീണ്ടും കത്തിക്കുകയായിരുന്നു. തീ ആളിപടർന്നതിനാൽ രക്ഷപ്പെടുത്താൻ കഴിഞ്ഞില്ല. ഭാര്യ: ഷീബ. മകൾ: അനന്യ. അച്ഛൻ: വേലായുധൻ. അമ്മ: കമലം. സഹോദരങ്ങൾ: സുരേഷ്, ശാന്തകുമാരി, സുലോചന.