obit
കെ.ജി.രമേഷ്

മുണ്ടൂർ: ടിവിയുടെ പ്ലഗ് അഴിക്കുന്നതിനിടെ ഇടിമിന്നലേറ്റ് ഷോക്കേറ്റ് മുണ്ടൂർ സ്വദേശി മരിച്ചു. കയറംകോട് പുത്തൻപുര വീട്ടിൽ കെ.ജി.രമേഷാണ് (60) മരിച്ചത്. കഴിഞ്ഞദിവസം രാത്രി മഴയും ഇടിയും വന്നതോടെയാണ് രമേഷ് പ്ലഗ് അഴിച്ചിടാൻ ശ്രമിച്ചത്. ഷോക്കേറ്റ രമേഷിനെ ഉടൻ സമീപത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. സി.പി.എം മൂത്തേടം ബ്രാഞ്ച് അംഗവും കർഷകസംഘം മുണ്ടൂർ വില്ലേജ് കമ്മിറ്റി അംഗവും മോഴിക്കുന്നം പാൽ സൊസൈറ്റി പ്രസിഡന്റുമാണ്. മുണ്ടൂർ സർവീസ് സഹകരണ ബാങ്ക് മുൻ ഡറക്ടറായിരുന്നു. ഭാര്യ: നളിനി.