അഗളി: ഷോളയൂർ വയലൂർ റോഡിൽ കൊടുങ്ങല്ലൂർ ക്ഷേത്രത്തിനു സമീപമുള്ള പഴയ ക്വാറിയിലെ വെള്ളക്കെട്ടിൽ വീണ് അന്യസംസ്ഥാന തൊഴിലാളി മരിച്ചു. വെസ്റ്റ് ബംഗാൾ സ്വദേശി ഭീം ദാസിന്റെ മകൻ സുനിൽദാസാണ് (35) മരിച്ചത്. ഭാര്യയും മകനുമൊപ്പം ക്വാറിക്ക് സമീപം നടക്കുമ്പോൾ കാൽവഴുതി വീഴുകയായിരുന്നു. കഴിഞ്ഞ ദിവസം ഉച്ചയോടെയായിരുന്നു സംഭവം. ഷോളയൂർ പൊലീസും വട്ടമ്പലത്തെ അഗ്നിശമനസേനാ വിഭാഗവും നാട്ടുകാരും സംയുക്തമായി നടത്തിയ തിരച്ചിലിൽ വൈകീട്ട് ആറു മണിയോടെ മൃതദേഹം കണ്ടെത്തിയത്.