
ചെർപ്പുളശ്ശേരി: തൂത ഭഗവതി ക്ഷേത്രത്തിലെ പൂരത്തിന് കൊടിയേറി. വിഷുദിനത്തിൽ വൈകീട്ട് ദീപാരാധനക്കുശേഷം ക്ഷേത്രം മേൽശാന്തി കുളങ്ങര ശ്രീധരൻ നായരുടെ കാർമ്മികത്വത്തിലായിരുന്നു കൊടിയേറ്റ്. ട്രസ്റ്റി ബോർഡ് ചെയർമാൻ പി.സന്തോഷ്, ട്രസ്റ്റി അംഗങ്ങളായ ടി.രാമകൃഷ്ണൻ ,രജീഷ് , ടി.കെ. ജയൻ, പൂരകമ്മറ്റി സെക്രട്ടറി സി.അനന്തനാരായണൻ, പ്രസിഡന്റ് ബാല സുബ്രഹ്മണ്യൻ തുടങ്ങിയവരും ദശകമ്മിറ്റി ഭാരവാഹികളും ഭക്തജനങ്ങളും പങ്കെടുത്തു. തുടർന്ന് ശുകപുരം ദിലീപ്, ശുകപുരം മിഥുൻ കൃഷ്ണൻ എന്നിവരുടെ ഡബിൾ തായമ്പക അരങ്ങേറി. ചുറ്റുവിളക്ക്, വേലവരവ് എന്നിവക്ക് ശേഷം കൂത്ത് മുളയിടൽ നടന്നു. മെയ്12 ന് കാളവേലയും 13 ന് പൂരവും ആഘോഷിക്കും.
തൂത പൂരത്തിന് കൊടിയേറുന്നു