sreenivasa

പാലക്കാട്: രണ്ടു കുടുംബങ്ങളെ അനാഥമാക്കുകയും കേരളത്തിന്റെ മനഃസാക്ഷിയെ നടുക്കുകയും ചെയ്ത പാലക്കാട്ടെ കൊലപാതകങ്ങൾ രണ്ടും രാഷ്ട്രീയ വൈരാഗ്യത്താലാണെന്ന് എഫ്.ഐ.ആർ. പ്രതികളിലേക്ക് എത്രയും വേഗം എത്താനുള്ള ശ്രമത്തിലാണ് പൊലീസ്.

പോപ്പുലർ ഫ്രണ്ട് പാറ ഏരിയാ പ്രസിഡന്റ് കുപ്പിയോട് സുബൈറിനെ കൊലപ്പെടുത്തിയതിന്റെ പ്രതികാരമായാണ് 24 മണിക്കൂറിനുള്ളിൽ ആർ.എസ്.എസ് മുൻ ശാരീരിക് ശിക്ഷക് പ്രമുഖ് ശ്രീനിവാസനെ നഗരത്തിലെ കടയിൽ കയറി വെട്ടിക്കൊന്നതെന്ന് എഫ്. ഐ.ആറിൽ പറയുന്നു. സുബൈറിന്റെ സുഹൃത്തുക്കളാണ് ശ്രീനിവാസനെ കൊന്നത്. പ്രതികളുടെ പേരോ മറ്റു വിവരങ്ങളോ വാഹനത്തിന്റെ നമ്പറോ എഫ്‌.ഐ.ആറിൽ ഇല്ല.

ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി ഷംസുദ്ദീന്റെ നേതൃത്വത്തിലുള്ള സംഘമാണ് സുബൈർ വധക്കേസ് അന്വേഷിക്കുന്നത്. ശ്രീനിവാസന്റെ കൊലപാതകം അന്വേഷിക്കുന്നത് ‌നാർക്കോട്ടിക് സെൽ ഡിവൈ.എസ്.പി അനിലിന്റെ സംഘമാണ്.

ജില്ലയിലെ അൻപതിലേറെ എസ്.ഡി.പി.ഐ, ആർ.എസ്.എസ് പ്രവർത്തകരെ കരുതൽ തടങ്കലിലാക്കിയിട്ടുണ്ട്.

വിവിധ ജില്ലകളിൽ നിന്നുള്ള പൊലീസ് സംഘം ജില്ലയിൽ പട്രോളിംഗ് നടത്തുന്നുണ്ട്. ഇരുവിഭാഗങ്ങളുടെയും ശക്തികേന്ദ്രങ്ങളിലും പൊലീസ് സുരക്ഷയൊരുക്കിയിട്ടുണ്ട്.

കസ്റ്റഡിയിലായവർ പ്രതികൾ?

കസ്റ്റഡിയിലായ നാല് പേർ സുബൈറിന്റെ കൊലയിൽ നേരിട്ട് പങ്കെടുത്തവരെന്ന് സൂചന.

കൊലയാളി സംഘം ഉപയോഗിച്ച മാരുതി കാർ വാടകയ്ക്ക് എടുത്ത നിർണായക പ്രതി രമേശിനായി തെരച്ചിൽ ഊർജിതം.

ശ്രീനിവാസനെ കൊലപ്പെടുത്തിയ ആറംഗ സംഘത്തെ തിരിച്ചറിഞ്ഞില്ലെങ്കിലും ഇവരെക്കുറിച്ച് സൂചന ലഭിച്ചതായി എ.ഡി.ജി.പി പറയുന്നു. കൊലയാളി സംഘം ഉപയോഗിച്ച ഒരു ബൈക്ക് തിരിച്ചറിഞ്ഞു.

ബൈക്ക് ഉടമയായ ചിറ്റൂർ സ്വദേശിനിയെ ചോദ്യം ചെയ്തു. സാമ്പത്തിക ബാദ്ധ്യതയെ തുടർന്ന് ബൈക്ക് രണ്ടുവർഷം മുമ്പ് പണയം വച്ചതാണെന്നും ആരാണ് ഉപയോഗിക്കുന്നതെന്ന് അറിയില്ലെന്നും മൊഴി.

ഈ വാഹനം രണ്ടോ മൂന്നാേ കൈമാറ്റം നടന്നിട്ടുണ്ടെന്ന് കണ്ടെത്തി.

ഒടുവിൽ ബൈക്ക് ഉപയോഗിച്ച പാലക്കാട് ടൗൺ നോർത്ത് പൊലീസ് സ്റ്റേഷൻ പരിധിയിലെ വ്യക്തിയെ കേന്ദ്രീകരിച്ച് അന്വേഷണം.

പൊ​ലീ​സി​ൽ​ ​എ​സ്.​ഡി.​പി.​ഐ​യും​ ​ആ​‌​‌​ർ.​എ​സ്.​എ​സും​ ​നു​ഴ​ഞ്ഞു​ക​യ​റി.​ ​ഇ​ന്റ​ലി​ജ​ൻ​സ് ​സം​വി​ധാ​നം​ ​ദ​യ​നീ​യ​മാ​യി​ ​പ​രാ​ജ​യ​പ്പെ​ട്ടു​.
വി.​ഡി.​ ​സ​തീ​ശ​ൻ,
പ്ര​തി​പ​ക്ഷ​ ​നേ​താ​വ്

മ​നു​ഷ്യ​ ​മ​ന​:​സാ​ക്ഷി​ക്ക് ​നി​ര​ക്കാ​ത്ത​ ​ആ​ക്ര​മ​ണ​ങ്ങ​ളും​ ​കൊ​ല​പാ​ത​ക​ങ്ങ​ളു​മാ​ണ് ​പാ​ല​ക്കാ​ട്ട് ​സം​ഭ​വി​ച്ച​ത്.​ ​ഉ​ത്ത​ര​വാ​ദി​ക​ൾ​ക്കെ​തി​രെ​ ​വി​ട്ടു​വീ​ഴ്ച​യി​ല്ലാ​ത്ത​ ​ന​ട​പ​ടി​ ​ഉ​ണ്ടാ​കും.​ ​അ​തി​നു​ള്ള​ ​നി​ർ​ദ്ദേ​ശം​ ​പൊ​ലീ​സി​ന് ​ന​ൽ​കി​യി​ട്ടു​ണ്ട്.​ ​കേ​ര​ള​ത്തി​ൽ​ ​പു​ല​രു​ന്ന​ ​സാ​ഹോ​ദ​ര്യ​വും​ ​സ​മാ​ധാ​ന​വും​ ​ഇ​ല്ലാ​താ​ക്കാ​ൻ​ ​ഒ​രു​ ​ശ​ക്തി​യെ​യും​ ​അ​നു​വ​ദി​ക്കി​ല്ല.
-​ ​പി​ണ​റാ​യി​ ​വി​ജ​യ​ൻ,​ ​മു​ഖ്യ​മ​ന്ത്രി

കേ​ര​ള​ത്തി​ലെ​ ​ഗു​രു​ത​ര​ ​സ്ഥി​തി ​ 29​ന് ​കേ​ന്ദ്ര​ ​ആ​ഭ്യ​ന്ത​ര​ ​മ​ന്ത്രി​ ​അ​മി​ത്ഷാ​ ​കേ​ര​ള​ത്തി​ലെ​ത്തു​മ്പോ​ൾ​ ​​ശ്ര​ദ്ധ​യി​ൽ​പ്പെ​ടു​ത്തും.​ ​തീ​വ്ര​വാ​ദ​ ​സം​ഘ​ട​ന​യു​ടെ​ ​പ്ര​വ​ർ​ത്ത​ന​ത്തി​ന് ​കേ​ര​ള​ ​സ​ർ​ക്കാ​ർ​ ​സ​ഹാ​യം​ ​ന​ൽ​കു​ന്നു.​ ​
-​ ​കെ.​സു​രേ​ന്ദ്ര​ൻ,
ബി.​ജെ.​പി​ ​സം​സ്ഥാ​ന​ ​അ​ദ്ധ്യ​ക്ഷൻ