
ഷൊർണൂർ: പി.എൻ.എൻ.എം ആയുർവേദ മെഡിക്കൽ കോളേജിലെ 2022 ബി.എ.എം.എസ് ബാച്ചിന്റെ പ്രവേശനത്തോടനുബന്ധിച്ച് ശിഷ്യോ പനയനീയം നടത്തി. പി.മമ്മിക്കുട്ടി എം.എൽ.എ ഉദ്ഘാടനം ചെയ്തു. കൊവിഡ് കാലത്ത് ആയുർവേദം ഇന്ത്യയിൽ അതിമഹനീയ പ്രവർത്തനം നടത്തിയെന്ന് അദ്ദേഹം പറഞ്ഞു. അഷ്ട വൈദ്യൻ ഡോ. പി. ടി. എൻ.വാസുദേവൻ മൂസ്സ് ഷിഷ്യോ പനയനീയം നടത്തി. പ്രൊഫ.കെ.എൻ.രാമകർത്ത പ്രതിജ്ഞ ചൊല്ലി. കോളേജ് സെക്രട്ടറി എം.മുരളീധരൻ അദ്ധ്യക്ഷത വഹിച്ചു. ഡയറക്ടർ സന്ധ്യ മണ്ണത്ത്, പ്രിൻസിപ്പൽ ഡോ.ടി.ശ്രീകുമാർ ,വൈസ് പ്രിൻസിപ്പൽ ഡോ.ജി.ജി. മാത്യൂ, ഡോ.നിധിൻ എന്നിവർ സംസാരിച്ചു.