inogration

മണ്ണാർക്കാട്: കൊച്ചിയിൽ നടക്കുന്ന സഹകരണ എക്സ്‌പോയിൽ മണ്ണാർക്കാടിന്റെ അംബാസിഡറായി മണ്ണാർക്കാട് റൂറൽ ബാങ്കും. എക്സ്‌പോ നഗരിയിലെ ബാങ്കിന്റെ കൗണ്ടറാണ് സന്ദർശകരെ ഏറെ ആകർഷിക്കുന്നത്. സന്ദർശകർക്ക് എ.ടി.എം ഉൾപ്പെടെ വിവിധങ്ങളായ സേവന സൗകര്യങ്ങളാണ് കൗണ്ടറിലുള്ളത്. കൂടാതെ മുറ്റത്തെ മുല്ല, കുട്ടിസഞ്ചി എന്നിവപോലുള്ള പദ്ധതി ബാങ്ക് ആവിഷ്‌കരിക്കുകയും പിന്നീട് സംസ്ഥാനമാകെ നടപ്പിലാക്കുകയും ചെയ്ത ഡോക്യുമെന്ററി പ്രദർശനവും സ്റ്റാളിലുണ്ട്. സ്റ്റാളിന്റെ ഉദ്ഘാടനം സഹകരണ വകുപ്പ് സെക്രട്ടറി മിനി ആന്റണി ഐ.എ.എസ് നിർവഹിച്ചു. സംസ്ഥാന സഹകരണ എക്സ്‌പോ പോലുള്ള വേദിയിൽ മണ്ണാർക്കാടിന്റെ സാന്നിദ്ധ്യമാകാനായതിൽ റൂറൽ ബാങ്കിന് ഏറെ അഭിമാനമുണ്ടെന്ന് ബാങ്ക് സെക്രട്ടറി എം.പുരുഷോത്തമൻ പറഞ്ഞു.