
മണ്ണാർക്കാട്: കാഞ്ഞിരപ്പുഴ പൊറ്റശ്ശേരി കാഞ്ഞിരത്ത് ബൈക്കുകൾ കൂട്ടിയിടിച്ച് യുവാവ് മരിച്ചു. കാഞ്ഞിരം ചെട്ടിമ്പള്ളിയാലിൽ ഷൺമുഖന്റെ മകൻ രാജേഷാണ് (30) മരിച്ചത്. മറ്റൊരു ബൈക്ക് യാത്രികനായ പൊറ്റശ്ശേരി അരിമ്പ്ര വീട്ടിൽ രവീന്ദ്രൻ (64) പരിക്കേറ്റ് മദർ കെയർ ആശുപത്രിയിൽ ചികിത്സയിലാണ്.