anumodanam

മണ്ണാർക്കാട്: കാൻസർ രോഗികൾക്ക് കേശദാനം നൽകി മൂന്നാം ക്ലാസുകാരി. മണ്ണാർക്കാട് യൂണിവേഴ്സൽ പബ്ലിക് സ്‌കൂളിലെ ജസ്‌ലീനാണ് കാൻസർ രോഗികൾക്ക് കേശദാനം നടത്തിയത്. ചങ്ങലീരി പറമ്പുള്ളി ആനക്കപ്പള്ള ജംഷാദ് ബാബു ഫാത്തിമ ദമ്പതികളുടെ മകളാണ് ജസ്‌ലീൻ. യൂണിവേഴ്സൽ എജ്യൂക്കേഷണൽ സ്ഥാപനങ്ങളുടെ വൈസ് ചെയർമാനും സാമൂഹിക പ്രവർത്തകനുമായ ഡോ. കെ.എ.കമ്മാപ്പ ജസ്‌ലീനെ അനുമോദിച്ചു. ഡയറക്ടർമാരായ പി.അനിത, കെ.ബിന്ദു, പ്രധാനദ്ധ്യാപകൻ കെ.കുഞ്ഞുണ്ണി എന്നിവർ പങ്കെടുത്തു.