congress

പാലക്കാട്: ജില്ലയിലെ സമാധാന അന്തരീക്ഷം തകർക്കുന്ന തരത്തിൽ വർഗ്ഗീയ ശക്തികൾ നടത്തുന്ന കൊലപാതകങ്ങൾ പൊതു സമൂഹത്തിൽ ഭീതി പരത്തുകയാണെന്ന് കെ.പി.സി.സി.ജനറൽ സെക്രട്ടറി കെ.എ.തുളസി ആരോപിച്ചു. ചെർപ്പുളശ്ശേരിയിൽ ചേർന്ന ഷൊർണൂർ നിയോജക മണ്ഡലം കോൺഗ്രസ് നേതൃയോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അവർ. ഷൊർണൂർ വിജയൻ അദ്ധ്യക്ഷത വഹിച്ചു. സമാധാന സന്ദേശവുമായി കോൺഗ്രസ് 26ന് കോട്ടമൈതാനത്ത് നടത്തുന്ന 'ശാന്തിപഥം' സദസ് വിജയിപ്പിക്കുന്നതിന് വേണ്ടി യോഗം ചേരുകയും ചെയ്തു. കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരൻ, പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ, മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി, മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല എന്നിവർ അന്നേ ദിവസം പങ്കെടുക്കും. വി.കെ.ശ്രീകണ്ഠൻ, എം.പി, ഡി.സി.സി സെക്രട്ടറിമാരായ കെ.കൃഷ്ണകുമാർ, വി.കെ.പി.വിജയനുണ്ണി, പി.പി.വിനോദ് കുമാർ, പി.സ്വാമിനാഥൻ, കെ.രാജീവ്, കെ.എം.ഇസ്ഹാക്ക്, പി.സുബീഷ്, എം.അബ്ദുൾ റഷീദ്, എൻ.പി.രാമകൃഷ്ണൻ, കെ.പി.പ്രകാശൻ, ദാസ്ശങ്കർ, പാലൊളി ഹുസൈൻ എന്നിവർ സംസാരിച്ചു.