തൃത്താല: തൃത്താലയിൽ ആയുർവ്വേദ പാർക്ക് ആരംഭിക്കുന്നത് സംബന്ധിച്ചുള്ള പ്രാഥമിക കൂടിയാലോചനയ്ക്ക് വ്യവസായ വകുപ്പ് മന്ത്രി പി.രാജീവ് പങ്കെടുക്കുന്ന ഉന്നതതല യോഗം സ്പീക്കർ എം.ബി.രാജേഷിന്റെ അദ്ധ്യക്ഷതയിൽ ഇന്ന് രാവിലെ പത്തിന് വാവനൂർ അഷ്ടാംഗം ആയുർവ്വേദ മെഡിക്കൽ കോളേജിൽ നടക്കും. ആയുർവ്വേദ മേഖലയിലെ പ്രഗത്ഭരും തദ്ദേശഭരണ സ്ഥാപനങ്ങളിലെ ജനപ്രതിനിധികളും യോഗത്തിൽ പങ്കെടുക്കും.