
പാലക്കാട്: പാലക്കാട് താലൂക്ക് മന്നം സോഷ്യൽ സർവീസ് സൊസൈറ്റി ബഡ്ജറ്റ് യോഗം താലൂക്ക് യൂണിയൻ പ്രസിഡന്റ് അഡ്വ. കെ.കെ.മേനോൻ ഉദ്ഘാടനം ചെയ്തു. യൂണിയൻ വൈസ് പ്രസിഡന്റ് എം.ദണ്ഡപാണി അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി എൻ.കൃഷ്ണകുമാർ പങ്കെടുത്തു. മന്നം സോഷ്യൽ സർവീസ് സൊസൈറ്റി ഭാരവാഹികളായി അഡ്വ. കെ.കെ.മേനോൻ (പ്രസിഡന്റ്), എൻ.കൃഷ്ണകുമാർ (സെക്രട്ടറി), ടി.മണികണ്ഠൻ (ട്രഷറർ), ഹരിദാസ് മച്ചിങ്ങൽ (ജോ. കോ-ഓർഡിനേറ്റർ) എന്നിവരെയും എം.ദാമോദരൻ, ആർ.ശ്രീകുമാർ, മോഹൻദാസ് പാലാട്ട്, സിന്ധു രമേഷ്, പി.ബിന്ദു (കമ്മിറ്റി അംഗങ്ങൾ) എന്നിവരെ തിരഞ്ഞെടുത്തു.