photo

പാലക്കാട്: പുരോഗമന കലാസാഹിത്യ സംഘം പാലക്കാട് അഹല്യ ഹെറിറ്റേജ് വില്ലേജിൽ സംഘടിപ്പിക്കുന്ന ത്രിദിന കഥാസാഹിത്യ ശില്പശാലയുടെ ഭാഗമായി ഒരുക്കിയ 'കഥയുടെ വെളിപാടുകൾ' എന്ന പ്രദർശനം നിയമസഭാ സ്പീക്കർ എം.ബി.രാജേഷ് ഉദ്ഘാടനം ചെയ്തു. ഒന്നേകാൽ നൂറ്റാണ്ട് പിന്നിട്ട മലയാള കഥയുടെ ചരിത്രം തെരഞ്ഞെടുത്ത നൂറിലേറെ കഥകളുടെ സവിശേഷത വെളിപ്പെടുത്തുന്നതാണ് സാഹിത്യ പ്രദർശനം. ഒരു കഥയിൽ നിന്ന് തെരഞ്ഞെടുത്ത ഒരുഭാഗവും കഥയുടെ വ്യക്തിത്വം എന്ത് എന്നറിയിക്കുന്ന ഒരു കുറിപ്പും ഇവയെ പിന്തുണയ്ക്കുന്ന ചിത്രവുമാണ് ഒരു പാനലിൽ ഉള്ളത്.