
അഗളി: അട്ടപ്പാടിയിൽ വീണ്ടും ശിശുമരണം. പുതൂർ പഞ്ചായത്തിലെ താഴെ അബ്ബന്നൂരിലെ ചീരി, രങ്കൻ ദമ്പതികളുടെ രണ്ടുമാസം പ്രായമുള്ള ആൺകുട്ടിയാണ് മരിച്ചത്. 23ന് കുട്ടി അനക്കമില്ലാതെ കിടക്കുന്നത് കണ്ട വീട്ടുകാർ കൂക്കംപാളയത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സ്ഥീരികരിക്കുകയായിരുന്നു. തൊണ്ടയിൽ മുലപ്പാൽ കുടുങ്ങിയതാണ് മരണത്തിനിടയാക്കിയതെന്നാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ട്. ഇതോടെ അട്ടപ്പാടിയിൽ ഈ വർഷം മരണമടഞ്ഞ നവജാതശിശുക്കളുടെ എണ്ണം അഞ്ചായി.