puraskaram

ചെർപ്പുളശ്ശേരി: മുണ്ടക്കോട്ടുകുർശ്ശി ജനകീയ വായനശാല സാഹിത്യകാരി അനിതാ നായരുടെ സഹകരണത്തോടെ മുണ്ടക്കോട്ടുകുർശ്ശിയിലെ പൊതുവിദ്യാലയങ്ങളിൽ പഠിക്കുന്ന കുട്ടികളുടെ ഭാഷാ മികവിന് നൽകി വരുന്ന അക്ഷരദീപ്തി പുരസ്‌കാരങ്ങൾ വിതരണം ചെയ്തു. വായനശാലാ ആർട്ട് ഗ്യാലറിയിൽ നടന്ന പുരസ്‌കാര വിതരണം ചളവറ പഞ്ചായത്ത് പ്രസിഡന്റ് ഇ.ബാബു ഉദ്ഘാടനം ചെയ്തു. കവയിത്രി അനിതാ നായർ വിശിഷ്ടാതിഥിയായി. വയനശാലാ പ്രസിഡന്റ് എം.കുമാരൻ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി സുഭാഷ് തോടയം, സുനന്ദ, പ്രമീള, സുകുമാരൻ, വി.ഷീബ, എം.ശോഭന, വി.ടി.യൂസഫ് എന്നിവർ പങ്കെടുത്തു.