inogration

ശ്രീകൃഷ്ണപുരം: വെള്ളിനേഴി പഞ്ചായത്തിലെ നവീകരണം പൂർത്തികരിച്ച കുറ്റാനശ്ശേരി പൊട്ടത്തിൽ കോളനി റോഡിന്റെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ബിനുമോൾ നിർവഹിച്ചു. 2021- 22 സാമ്പത്തിക വർഷത്തിൽ ജനകീയാസൂത്രണ പദ്ധതിയിൽ ഉൾപ്പെടുത്തി ജില്ലാ പഞ്ചായത്ത് അനുവദിച്ച 20 ലക്ഷം രൂപ വിനിയോഗിച്ചാണ് റോഡ് പണി പൂർത്തീകരിച്ചത്. വെള്ളിനേഴി പഞ്ചായത്ത് പ്രസിഡന്റ് കെ.ജയലക്ഷ്മി അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് അംഗം കെ.ശ്രീധരൻ, പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.എം.പരമേശ്വരൻ, വി. ബിന്ദു, കെ.അനിൽകുമാർ എന്നിവർ പങ്കെടുത്തു.