
ചിറ്റൂർ: ഫയർ ആൻഡ് റെസ്‌ക്യൂ സർവീസസ് സ്റ്റേറ്റ് ലെവൽ സ്‌പോർട്സ് മീറ്റിൽ പാലക്കാട് മേഖലയെ പ്രതിനിധീകരിച്ച് പങ്കെടുത്ത് വിജയികളായ ചിറ്റൂർ അഗ്നിശമന നിലയത്തിലെ ജീവനക്കാരെ ചിറ്റൂർ അഗ്നിശമന നിലയത്തിലെ സ്റ്റാഫ് റിക്രിയേഷൻ ക്ലബ്ബ് ആദരിച്ചു. ഗ്രേഡ് സീനിയർ ഫയർ ആൻഡ് റെസ്‌ക്യൂ ഓഫീസർ മെക്കാനിക് വി.ശിവൻ, സീനിയർ ഫയർ ആൻഡ് റെസ്‌ക്യൂ ഓഫീസർ പി.വി.പ്രസാദ്, ഫയർ ആൻഡ് റെസ്‌ക്യൂ ഓഫീസർ വി.കണ്ണദാസ് എന്നിവരെയാണ് ആദരിച്ചത്. സ്റ്റേഷൻ ഓഫീസർ സത്യപ്രകാശ് അദ്ധ്യക്ഷത വഹിച്ചു. ഗ്രേഡ് അസി. സ്റ്റേഷൻ ഓഫീസർ ജയ്സൺ ഹിലാരി യോസ്, സീനിയർ ഫയർ ആൻഡ് റെസ്‌ക്യൂ ഓഫീസർ എം.ഷാഫി, ഫയർ ആൻഡ് റസ്‌ക്യൂ ഓഫീസർ പി.എസ്.സന്തോഷ് കുമാർ എന്നിവർ പങ്കെടുത്തു.