
ശ്രീകൃഷ്ണപുരം: ശ്രീകൃഷ്ണപുരം റോട്ടറി ക്ലബ്ബ് എട്ടാം സ്ഥാപകദിനം ആഘോഷിച്ചു. സ്ഥാപക ദിനാചരണത്തോടനുബന്ധിച്ച് കടമ്പഴിപ്പുറത്തെ അംഗപരിമിതിരായ സഹോദരിമാർക്ക് സ്വയംതൊഴിലിനുളള സാമ്പത്തിക സഹായം നൽകി. ആഘോഷ പരിപാടികൾ ശ്രീകൃഷ്ണപുരം ഹയർ സെക്കൻഡറി സ്‌കൂൾ പ്രിൻസിപ്പൽ എം.എസ്.എൻ.സുധാകരൻ ഉദ്ഘാടനം ചെയ്തു. മുൻ പ്രസിഡന്റുമാരെ ആദരിച്ചു. ക്ലബ് പ്രസിഡന്റ് കെ.കെ.രാമകൃഷ്ണൻ, സെക്രട്ടറി എൻ.വി.മുരളീകൃഷ്ണൻ, ഡോ. കെ. പി. അച്ചുതൻ കുട്ടി, ഈ.വി.വിശ്വനാഥൻ,എം.പി.രവീന്ദ്രൻ,സി.എൻ.സത്യൻ,എസ്.മോഹനൻ,ജ്നാനാംബിക തുടങ്ങിയവർ സംസാരിച്ചു.