inogration

പാലക്കാട്: ജില്ലാ കോൺഗ്രസ് കമ്മിറ്റി നേതൃയോഗം കെ.പി.സി.സി ജനറൽ സെക്രട്ടറി പ്രൊഫ. കെ.എ.തുളസി ഉദ്ഘാടനം ചെയ്തു. ഡി.സി.സി പ്രസിഡന്റ് എ.തങ്കപ്പൻ അദ്ധ്യക്ഷത വഹിച്ചു. ഗുജറാത്ത് മോഡൽ പഠിക്കാൻ തീരുമാനിച്ച സർക്കാർ തീരുമാനം കേന്ദ്ര- സംസ്ഥാന സർക്കാറുകളുടെയും സി.പി.എം, ബി.ജെ.പി രാഷ്ട്രീയ അന്തർധാര വെളിപ്പെടുത്തുന്നതാണെന്ന് യോഗം വിലയിരുത്തി. കെ.പി.സി.സി ജനറൽ സെക്രട്ടറി സി.ചന്ദ്രൻ, കെ.പി.സി.സി നിർവാഹക സമിതി അംഗം സി.വി.ബാലചന്ദ്രൻ, പി.ഹരിഗോവിന്ദൻ എന്നിവർ പങ്കെടുത്തു. മേയ് നാലിന് പാർവ്വതി കല്യാണമണ്ഡപത്തിൽ നടക്കുന്ന ജില്ലാ കോൺഗ്രസ് സെപ്ഷ്യൽ കൺവെൻഷൻ വിജയിപ്പിക്കാൻ തീരുമാനിച്ചു. ഇതോടാനുബന്ധിച്ച് വിവിധ പാർട്ടികളിൽ നിന്നു വന്നവർക്ക് മെമ്പർഷിപ്പ് നൽകുവാനും യോഗം തീരുമാനിച്ചു.