കടമ്പനാട്: ഇ.എസ്.ഐ ജംഗ്ഷനിൽ നിന്ന് എള്ളുംവിള ഭാഗത്തേക്കുള്ള കനാൽ പാലം അപകടാവസ്ഥയിൽ. പാലത്തിന്റെ ഇരുവശത്തെയും കൈവരികൾ തകർന്നിട്ട് വർഷങ്ങളായി . അടിത്തട്ടിലെ കോൺക്രീറ്റ് ഇളകി കമ്പികൾ പുറത്തേക്ക് കാണാവുന്ന അവസ്ഥയിലാണ്. നെടിയവിള, കശുഅണ്ടി ഫാക്ടറി എന്നിവിടങ്ങളിലേക്ക് പോകാനുള്ള എളുപ്പവഴിയാണ് എള്ളുംവിള റോഡ്. നിരവധി വിദ്യാർത്ഥികൾ കടമ്പനാട് ഭാഗത്തുള്ള സ്കൂളിലേക്ക് പോകുന്നത് ഇതുവഴിയാണ്. പരിഹാരം കാണണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.