റാന്നി : വടശേരിക്കര ടൗൺ മേഖലയിൽ തെരുവുനായ്ക്കളെ ഭയന്ന് ജനങ്ങൾക്ക് വഴിനടക്കാൻ പറ്റാത്ത സ്ഥിതിയെന്ന് പരാതി. കൂടുതലും അക്രമകാരികളായ നായ്ക്കളാണ്.ഇവയുടെ എണ്ണം ക്രമാതീതമായി വർദ്ധിച്ചതു മൂലം ടൗണിലെ വ്യാപാരികൾക്കും വഴിയാത്രക്കാർക്കും ഇരുചക്ര വാഹനയാത്രക്കാർക്കുമാണ് ഏറ്റവും കൂടുതൽ ബുദ്ധിമുട്ട് . ചന്തയിലെ അറവ് മാലിന്യങ്ങൾ കടിച്ചുകീറി റോഡുകളിലും കടകളുടെ മുൻപിലും കൊണ്ടിടുന്നത് പതിവാണ്. രൂക്ഷമായ ദുർഗന്ധം കാരണം വഴി നടക്കാൻ പറ്റാത്ത സ്ഥിതിയാണ്. പലതവണ പഞ്ചായത്ത് അധികൃതർക്ക് പരാതി നൽകിയെങ്കിലും നടപടിയില്ല.